ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് രമ്യ. 2014 ല്‍ ആയിരുന്നു രമ്യയുടെയും അപരജിത്ത് ജയരാമന്റെയും വിവാഹം. തമിഴ് സിനിമാ ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്ത ഒരു ആര്‍ഭാടമായ വിവാഹമായിരുന്നു അത്. എന്നാല്‍ മാസങ്ങള്‍ മാത്രമേ ആ ദാമ്പത്യം നിലന്നിരുന്നത്. ഇപ്പോഴിതാ, വിവാഹ ജീവിതത്തെക്കുറിച്ച് രമ്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘വിവാഹം ഒരു പെണ്ണിന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷേ അത് ആദ്യവും അവസാനവും അല്ല, ലൈഫിന്റെ ഭാഗമാണ്, പക്ഷെ അതിന് വേണ്ടി ആരും നിര്‍ബന്ധിക്കരുത്. ലൈഫില്‍ എല്ലാം തികഞ്ഞു എന്ന ടിക്ക് മാര്‍ക്ക് ഇടാന്‍ വേണ്ടി ഉള്ള ഒന്നല്ല കല്യാണം. ഇപ്പോഴതിന് മാറ്റം വന്നിട്ടുണ്ട്. ഇഷ്ടമുള്ള ആളെ, ഇഷ്ടമുള്ള സമയത്ത് കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. എപ്പോഴാണോ ഒരാള്‍ വിവാഹം ചെയ്യുന്നതിനായി മാനസികമായി തയ്യാറാവുന്നത് അപ്പോള്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ.’
‘എപ്പോള്‍ കല്യാണം കഴിക്കണം, എപ്പോള്‍ പ്രസവിക്കണം, അതോ ദത്ത് എടുക്കണോ, സറോഗ്ഗസി ചെയ്യണോ എന്നതൊക്കെ അവര്‍ രണ്ട് പേരും തീരുമാനിക്കുന്നതാണ്. കല്യാണം കഴിക്കുന്നില്ലേ എന്ന നിരന്തര ചോദ്യത്തിന് ഒടുവില്‍ പിന്നെ ചോദിക്കുന്നത് കുട്ടികളായില്ലേ എന്നാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്ന് കയറി ചോദ്യം ചെയ്യുന്നത് ഒരു തെറ്റായ പ്രവണതയാണ്. പിന്നെ കല്യാണം കഴിക്കുന്നത് ഒന്നിച്ച് ജീവിക്കാന്‍ വേണ്ടി തന്നെയാണ്. ആര്‍ഭാടമായി വിവാഹം ചെയ്തിന് ശേഷം ഓകെ, ബൈ പറഞ്ഞ് പിരിയാന്‍ ആരും ആഗ്രഹിക്കില്ല’ – രമ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments