മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശനും നടി ലിസിയും നീണ്ട 24 വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മകൻ സിദ്ധാർത്ഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകൾ കല്യാണി പ്രിയദർശൻ ആണ് ഇവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യാവുന്നത് വിവാഹമോചനത്തിന് പിന്നാലെ സംവിധായകൻ പ്രിയദർശൻ പങ്കുവെച്ച വാക്കുകളാണ്. ‘എവിടെയാണ് താങ്കൾക്ക് തെറ്റുപറ്റിയത്. തങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചു നോക്കിയിട്ടും ഒരു ഉത്തരവും കിട്ടിയില്ല’ എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പങ്കുവെച്ചിരുന്നു. ഈ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Post Your Comments