‘ഓ മൈ ബൂബ്‌സ് ലുക്ക് ഗ്രേറ്റ്’ : ചൂടന്‍ ചിത്രം പങ്കുവെച്ച് അനാര്‍ക്കലി മരയ്ക്കാര്‍

കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് യുവപ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാര്‍ക്കലി മരക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം ശ്രദ്ധ നേടാറുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും അനാര്‍ക്കലി സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റേതായ രീതിയിൽ തന്നെയാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോള്‍ ഇതാ അനാര്‍ക്കലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രവും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനും ജനശ്രദ്ധ നേടുകയാണ്. ‘ഓ മൈ ബൂബ്‌സ് ലുക്ക് ഗ്രേറ്റ്’ എന്ന ക്യാപ്ഷനോടെയാണ് അനാര്‍ക്കലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പച്ചത്തെറി വിളിച്ച്‌ ഊമക്കത്ത്, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി, കത്തിൽ കോട്ടയത്തെ സീല്‍: ആരോപണവുമായി സീക്രട്ട് ഏജന്റ്

അനാര്‍ക്കലിയുടെ വേറിട്ട ലുക്കിലുള്ള ഗ്ലാമര്‍ ഷൂട്ട് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിട്ടുള്ളത്.

Share
Leave a Comment