
ബോക്സ് ഓഫീസ് നമ്പർ ആലോചിച്ച് എടുത്ത സിനിമയല്ല, ഒരു വിഷ്വൽ ട്രീറ്റായിരിക്കും ‘ക്രിസ്റ്റി’യെന്ന് നടി മാളവിക മോഹനൻ. ജെനുവിനായി തനിക്ക് നല്ല വിശ്വാസമുള്ള സിനിമയാണ് ക്രിസ്റ്റി’ എന്നാണ് മാളവിക ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
മാളവികയുടെ വാക്കുകൾ :
ബോക്സ് ഓഫീസ് നമ്പർ ആലോചിച്ച് എടുത്ത സിനിമയല്ല ക്രിസ്റ്റി. ഒരു വിഷ്വൽ ട്രീറ്റായിരിക്കും സിനിമ. ജെനുവിനായി എനിക്ക് നല്ല വിശ്വാസമുള്ള സിനിമയാണ് ക്രിസ്റ്റി. ക്രിസ്റ്റിയിലെ പോലെ വ്യത്യസ്തമായ പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആർട്ടിസ്റ്റുകൾക്ക് കുറച്ച് തൊലിക്കട്ടി വേണം. പേഴ്സണൽ ലൈഫിൽ കയറി വളരെ തെറ്റായ ലിക്അപ് റൂമേർസ് ആളുകൾ പറയുമ്പോൾ അത് ഞാൻ എഞ്ചോയ് ചെയ്യാറില്ല.
മാത്യുവിന്റെ ഫോക്കസ് എപ്പോഴും കഥാപാത്രത്തിലാണ്. അതിനാൽ അവന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ കംഫർട്ടാണ്. ക്രിസ്റ്റിയിലെ ഒരു സീൻ ചെയ്യുന്ന സമയത്ത് സംവിധായകൻ നാണം കാരണം സംവിധാനം ചെയ്യാൻ വന്നില്ല. സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുണ്ട്.പക്ഷെ പേര് പറയാൻ പറ്റില്ല.
Post Your Comments