![](/movie/wp-content/uploads/2023/02/lakshmi-and-aiswarya.jpg)
പ്രഗൽഭ നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. നരസിംഹം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഐശ്വര്യയുടെ ജീവിതത്തിലും കരിയറിലും വലിയ തകർച്ചയുണ്ടായി. സോപ്പുകൾ വിറ്റാണ് നടി ഇന്ന് ജീവിക്കുന്നത്. അമ്മയുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐശ്വര്യ സിനിമകളിൽ അവസരം ലഭിക്കാതെ കഷ്ടപ്പെട്ട സമയത്തും അമ്മയുടെ സഹായം തേടിയില്ല. ലക്ഷ്മിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകളാണ് ഐശ്വര്യ ഭാസ്കർ. അമ്മയുമായിട്ടുള്ള ഐശ്വര്യയുടെ വഴക്കിനെ കുറിച്ച് പഴയകാല നടിയും നിർമാതാവുമായ കുട്ടി പത്മിനി തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘ലക്ഷ്മിയക്ക മകളെ ഒരുപാട് സഹായിക്കാൻ നോക്കിയതാണ്. ഒരു അമ്മയ്ക്കും തന്റെ മകൾ കഷ്ടപ്പെടുന്നത് കാണാൻ പറ്റില്ല. ലക്ഷ്മി ഐശ്വര്യയുമായി അകന്നപ്പോൾ തന്നെ വർഷങ്ങൾക്ക് മുന്നേ ഒരു കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്. എന്തെന്നാൽ ചെറുപ്പം മുതലേ അവർ തമ്മിൽ സെറ്റാവില്ലായിരുന്നു. കാരണം ഐശ്വര്യ അവരുടെ പാട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ പാട്ടിക്കും ലക്ഷ്മിക്കും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു.
ഐശ്വര്യ വളരെ രോഷക്കാരിയും പിടിവാശിയുമുള്ളവളാണ്. അവരുടെ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും. ഞാൻ ഭിക്ഷയെടുക്കുന്നില്ല, അധ്വാനിച്ച് ജീവിക്കുകയാണെന്നാണ് പറയുന്നത്. അമ്മയുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ലെന്ന പിടിവാശിയിലാണ് ഐശ്വര്യ ജീവിക്കുന്നത്. പക്ഷെ അത് രക്തബന്ധമാണ്. അത് വിട്ട് പോവില്ല. അമ്മയെന്ന നിലയിൽ ലക്ഷ്മി ഐശ്വര്യക്ക് എന്തെല്ലാം ചെയ്യണമോ അതൊക്കെ ചെയ്തു. ഇപ്പോൾ അവർ എവിടെയാണെങ്കിലും നന്നായിരിക്കട്ടെ. അവളുടെ ജീവിതത്തിൽ ഇടപെടുന്നില്ല എന്ന് കരുതുന്നു’.
Post Your Comments