
ബാലതാരമായി സിനിമയിലെത്തി തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളിലെ നായികയായ നടിയാണ് ഹന്‍സിക മോട്ട്വാനിയ. ഈയടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം നടന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്ന സൊഹൈന്‍ ഖതുരിയയെ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹന്‍സിക വിവാഹം കഴിച്ചത്. ഇപ്പോളിതാ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഹന്‍സിക.
ഹൻസികയുടെ വാക്കുകൾ :
ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. ആദ്യം അവന്‍ എന്റെ സഹോദരന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ടായി. ഞാന്‍ എന്റെ ബെസ്റ്റിയ്‌ക്കൊപ്പമാണ് മുറി പങ്കിടുന്നത്. ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍ ഒരാള്‍ പ്ലസും മറ്റൊരാള്‍ മൈനസുമാണ്. ഒരാള്‍ ദേഷ്യപ്പെടുമ്പോള്‍ മറ്റേയാള്‍ ശാന്തമായിരിക്കും. ഞാന്‍ ഭയങ്കര ഹൈപ്പറും സൊഹൈല്‍ ശാന്തനുമാണ്. എന്നെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അവന് അറിയാം. കല്യാണം കഴിക്കുകയാണെന്നൊരു ചിന്ത എന്നെ അലട്ടിയിരുന്നില്ല.
കല്യാണത്തിന് മൂന്ന് ദിവസം മുമ്പും ഞാന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിനും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. താലി കെട്ടുമ്പോഴും സിന്ദൂരം ചാര്‍ത്തുപ്പോഴും ഞങ്ങള്‍ ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. രസമായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ എനിക്ക് ആ യാഥാര്‍ത്ഥ്യ ബോധ്യമുണ്ടായി. അത് സീരീസില്‍ കാണാന്‍ സാധിക്കും.
കല്യാണത്തിന്റെ തലേന്നും ഞാന്‍ അവനോട് കയര്‍ക്കുകയായിരുന്നു. നീ സമയത്ത് തന്നെ എത്തണം എന്ന് പറഞ്ഞ്. കാരണം അവന്‍ ഒരിക്കലും സമയത്തിലെത്തില്ല. എനിക്ക് നല്ല കൃത്യനിഷ്ടയുണ്ട്. അവനത് തീരെയില്ല. ഒരു ചടങ്ങുണ്ടായിരുന്നു. അത് ആ സമയത്ത് തന്നെ നടക്കമണമായിരുന്നു. ആ ചടങ്ങിന്റെ കാര്യത്തില്‍ ഞാന്‍ വലിയ വിശ്വാസിയായിരുന്നു. അതിന് മുമ്പ് ഞങ്ങള്‍ പരസ്പരം കാണാന്‍ പാടില്ല. ഞാന്‍ അവന്റെ കല്യാണ വേഷം പോലും കണ്ടിട്ടില്ല. ‘എനിക്കിത് പറ്റില്ല, നീ ഓക്കെ പറയാതെ ശരിയാകില്ലെ’ന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും ‘നിന്നെ ഇനി കല്യാണ മണ്ഡപത്തിലേ കാണുകയുള്ളൂ’വെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ അവനോട് കൃത്യ സമയത്ത് തന്നെ എത്തണമെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു. നീ ഒരാള്‍ വൈകിയാല്‍ കല്യാണം വൈകും, പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയും വൈകുമെന്ന് പറഞ്ഞു. പക്ഷെ അവന്‍ കൃത്യ സമയത്ത് തന്നെ എത്തി.
Post Your Comments