ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കും. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ശനിയാഴ്ച രാവിലെ നെറ്റിയില്‍ മുറിവോടെ നിലത്തുവീണു കിടക്കുന്ന നിലയില്‍ ഗായികയെ കണ്ടെത്തുകയായിരുന്നു .
ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം മരണം സ്ഥിരീകരിച്ചു. നെറ്റിയിലെ മുറിവ് വീണപ്പോൾ മുറിയിലെ ടീപ്പോയില്‍ തലയിടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments