2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന് മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി അനു സിത്താര. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി, ഹാപ്പി വെഡിങ്, രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കാവ്യാ മാധവന് ശേഷം മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരി ആയിട്ടൊക്കെ അനുവിനെ ആരാധകർ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നാറുണ്ടെന്നാണ് അനു പറയുന്നത്. തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും അങ്ങനെ പറയുന്നത് താന്‍ അര്‍ഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
അനു സിത്താരയുടെ വാക്കുകൾ :
‘പലരും പറയും ഞാൻ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാല്‍ എനിക്ക് അത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി തന്നേക്കാള്‍ ഒരുപാട് സുന്ദരിയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി. മാത്രമല്ല, ചെയ്തിരിക്കുന്ന വേഷങ്ങള്‍ ആയാലും ആര്‍ക്കും പകരം വയ്ക്കാന്‍ ഇല്ലാത്തതാണ്. കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല ഞാൻ. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം.
പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങള്‍, നാട്ടിന്‍പുറത്തുകാരി ഇമേജുള്ള റോളുകള്‍ എനിക്ക് കിട്ടുന്നുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആളുകള്‍ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്. എന്നോട് ഉള്ള ഇഷ്ടം കൊണ്ടോ, കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതല്‍ ഉള്ളത് കൊണ്ടോ ആളുകള്‍ക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസര്‍കോടുകാരിയും ഞാൻ വായനാടുകാരിയും ആണല്ലോ. ഞങ്ങൾ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം. അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം തനിക്കില്ല.’
Post Your Comments