
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവെച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞദിവസം അമൃതയ്ക്കൊപ്പമുള്ള പ്രണയം നിറഞ്ഞ ഒരു വീഡിയോ ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ വിമർശനങ്ങളും ഉയരുകയാണ്. ‘വിവാഹം കഴിക്കാത്തവർ ഇങ്ങനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ ഇത് കാണില്ലേ? അവർക്ക് ഇത് പേരുദോഷം അല്ലേ? എന്താണ് കല്യാണം കഴിച്ചാൽ, പിന്നെ എന്തായാലും പ്രശ്നമില്ലല്ലോ ? ഇങ്ങനെയൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡൈവോഴ്സ് ആയത്?’ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.
Post Your Comments