GeneralLatest NewsNEWS

എന്റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്: ശ്രീനിവാസൻ

തന്‍റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് നടൻ ശ്രീനിവാസൻ. വിനീതിന്‍റെയും അച്ഛന്‍ എന്ന നിലയില്‍ അവരുടെ സിനിമകള്‍ തീയ്യേറ്ററില്‍ കാണുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്രീനിവാസന്‍. താമരാക്ഷന്‍ പിള്ള ബസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെത്തിയ വീഡിയോ 34000-ല്‍ പരം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഇത് ഷെയറും ചെയ്തിട്ടുണ്ട്. മക്കളെന്ന നിലയില്‍ അവരോടുള്ള സ്നേഹം സിനിമയില്‍ പ്രത്യേകിച്ച്‌ ഒരു സ്വാധീനത്തിനും കാരണമാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ശ്രീനിവാസന്റെ വാക്കുകൾ :

എന്റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഒരു സിനിമ കാണുമ്പോൾ ആ സിനിമ എങ്ങിനെയുണ്ടെന്നല്ലാതെ അതില്‍ മറ്റൊന്നും ആലോചിക്കാന്‍ പറ്റില്ല. അവര് സിനിമയില്‍ വരണം എന്ന് ആഗ്രഹിച്ചതല്ല അവര് വന്നതാണ്. ആര് നന്നായി ഒരു കാര്യം ചെയ്താലും അതില്‍ ബഹുമാനമുണ്ടാകും. അങ്ങിനെ അവര് നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ബഹുമാനം ഉണ്ടാവും. എന്‍റെ മക്കള് എന്ന നിലയില്‍ മോശം ചെയ്തിട്ട് നല്ലത് എന്ന് എനിക്ക് തോന്നാറില്ല. മറ്റ് സ്നേഹബന്ധം, രക്തബന്ധം അച്ഛന്‍ – മകന്‍ ബന്ധം എല്ലാം ജീവിത്തില്‍ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button