GeneralLatest NewsNEWSTV Shows

ഇന്ന് ഉണ്ടായിരുന്നെങ്കില്‍ 18 വയസ്സ് തികഞ്ഞേനെ: മകനെക്കുറിച്ചുള്ള ഓർമ്മയുമായി സബീറ്റ

അമ്മ ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സബീറ്റ ജോര്‍ജ്. വിവാഹിതത്തോടെ അമേരിക്കയിലേക്ക് കുടുംബ സമേതം ചേക്കേറിയ താരം വിവാഹ മോചനത്തിന് പിന്നാലെയാണ് അഭിനയത്തിലേക്ക് എത്തിയത്. മകന്‍ മാര്‍ക്‌സിനെ അഞ്ച് വര്‍ഷം മുമ്പ് നഷ്ടപ്പെട്ടെങ്കിലും ഇന്നും അവന്റെ ഓര്‍മകള്‍ക്കൊപ്പമാണ് സബീറ്റയുടെ ജീവിതം.

read also: എന്റെ മക്കള്‍ ഒരിക്കലും സിനിമയിലേക്ക് വരരുത് എന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്: ശ്രീനിവാസൻ

മാക്സിന്റെ ജന്മദിനത്തിൽ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സബീറ്റ. സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കില്‍ 18 വയസ്സ് തികഞ്ഞേനെ എന്ന് കുറിച്ചു കൊണ്ടാണ് സബീറ്റയുടെ പോസ്റ്റ്.

‘അമ്മ ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞു തോളില്‍ തട്ടാന്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകുന്നു ഞാന്‍ മകനെ, ഹാപ്പി ബര്‍ത്ത്ഡേ മാക്സ് കുട്ടാ,’ എന്ന് മകന്റെ ചിത്രങ്ങൾക്കൊപ്പം സബീറ്റ കുറിച്ചു.

shortlink

Post Your Comments


Back to top button