ഞായറാഴ്ച സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിക്ക് സമീപം ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തില്‍ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് നിഗമനം. അന്വേഷണം പുരോഗമിക്കുക ആണ്. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments