ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് രാഖി സവന്ത്. പ്ലാസ്റ്റിക് സർജറി, തന്റെ പ്രണയ ബന്ധങ്ങൾ തുടങ്ങിയവയെ പറ്റി രാഖി നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ആയിരുന്നു. ഒടുവിൽ നടുറോഡിൽ വച്ച് തലയിൽ കൈവച്ചു കരയുന്ന രാഖിയുടെ വീഡിയോ ആണ് വൈറലായത്. ഇപ്പോൾ താൻ നടുറോഡിൽ പൊട്ടിക്കരഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഭർത്താവ് ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും, ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന് പറഞ്ഞു. ഭർത്താവിന്റെ കാമുകി അവനെ ഉപേക്ഷിച്ച് പോവാൻ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും രാഖി സവന്ത് വ്യക്തമാക്കി.
രാഖിയുടെ വാക്കുകൾ :
‘നിങ്ങളിലൂടെ ഞാൻ ആ പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ ബിഗ് ബോസ് മറാത്തിയിൽ പോയ സമയം അവൾ മുതലെടുത്തു. ഞാനവളുടെ പേര് ഇപ്പോൾ പറയുന്നില്ല. പക്ഷെ ഉചിതമായ സമയത്ത് പറയും. ഫോട്ടോകളും വീഡിയോകളും ഞാൻ കാണിക്കും. ഈ ബന്ധം കാരണമാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി സംസാരിക്കുന്നതിൽ നിന്നും ആദിൽ എന്നെ എട്ട് മാസത്തോളം തടഞ്ഞത്. ഇതുവരെ ഞാൻ നിശബ്ദയായിരുന്നു. പിന്നീട് എന്റെ ആരാധകരെയും മീഡിയയെയും ഭയന്നാണ് ആദിൽ വിവാഹം അംഗീകരിച്ചത്.
ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു. നിന്നെ ഞാൻ തുറന്ന് കാണിക്കും. മറ്റ് പെൺകുട്ടികളെ പോലെ ഞാൻ നിശബ്ദയാവില്ല. എന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനത് സഹിക്കില്ല. പ്രശസ്തി നേടാൻ വേണ്ടി ആദിൽ തന്നെ ഉപയോഗിക്കുകയായിരുന്നു. മാധ്യമങ്ങൾ ആദിലിന് ശ്രദ്ധ നൽകരുത്. ആദിൽ നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ് എന്നാൽ ചെയ്തില്ല. ആ പെൺകുട്ടി ആദിലിനെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നു.’
Leave a Comment