![](/movie/wp-content/uploads/2023/02/lal-kangana.jpg)
പ്രാദേശിക നായകന്‍മാരുടെ കഥകളുമായി ഒരുങ്ങുന്ന വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കുന്ന വണ്‍ നാഷണ്‍ വെബ് സീരീസ് റിപ്പബ്ലിക് ദിനത്തിലാണ് ഔദ്യഗികമായി പ്രഖ്യാപിച്ചത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് സീരിസുകളാണ് ഒരുക്കുന്നത്.
സംവിധായകരായ പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിക്കുമൊപ്പം നാല് സംവിധായകര്‍ കൂടി സീരിസിന്റെ ഭാഗമാകും. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍സിംഗ് ചൗഹാന്‍ തുടങ്ങിയവരാണ് സീരിസിന്റെ ഭാഗമാകുന്ന മറ്റ് സംവിധായകര്‍. പ്രിയദര്‍ശന്റെ സീരിസില്‍ മോഹന്‍ലാല്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന സീരീസിലുടെയാണ് കങ്കണ എത്തുന്നത് എന്നാണ് സൂചന.
രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ എന്നാല്‍ അധികം പ്രശസ്തരല്ലാത്ത പ്രാദേശിക നായകന്‍മാരുടെ കഥകളാണ് ഓരോ സംവിധായകരും ഒരുക്കുന്നത്. വെബ് സീരീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയദര്‍ശന്‍ ഇപ്പോള്‍ മുംബൈയിലാണ്. ഒ.ടി.ടി. റിലീസായി എത്തുന്ന സീരീസ് ആദ്യം ഹിന്ദിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് മറ്റ് ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യും.
Post Your Comments