ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയുമെന്നും മമ്മൂട്ടി. സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
മമ്മൂട്ടിയുടെ വാക്കുകൾ :
‘ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീര്‍വാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയും. എന്നാൽ സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുത്.
മലയാള സിനിമക്ക് ഓസ്കാർ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്കാറിന്റെ കുഴപ്പമാണ്. ഓസ്കറിന് മത്സരിക്കുന്ന സിനിമകളെ കുറിച്ച് നമ്മള് മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കര് പുരസ്കാരം ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ’.
ഈമാസം ഒമ്പതിനാണ് ക്രിസ്റ്റഫര്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തുന്നത്. നടിമാരായ സ്നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്മാന് അബ്ദുല്‍ സമദ്, ആര് ജെ സൂരജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments