വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ പലരും ജഡ്ജ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അതൊന്നും തന്നെ അധികം അത് ബാധിക്കാറില്ലെന്നും നടി മാളവിക മോഹനൻ. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബന്ധുക്കളൊക്കെ തന്റെ വസ്ത്രധാരണത്തെ പറ്റി മോശമായി സംസാരിക്കാറുണ്ടെന്ന് മാളവിക പറഞ്ഞത്.
മാളവികയുടെ വാക്കുകൾ :
‘വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ പലരും ജഡ്ജ് ചെയ്തിട്ടുണ്ട്. പക്ഷെ, എന്നെ അധികം അത് ബാധിക്കാറില്ല. ബന്ധുക്കളൊക്കെ പറയുമ്പോള്‍ മോശമായി തോന്നാറില്ല. അവര്‍ അര്‍ത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും. ഒരു സിറ്റിയില്‍ ജീവിക്കുന്ന ആളുടെ ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. പിന്നെ ഞാന്‍ പൊതുവെ പ്രോഗ്രസീവ് തിങ്കറാണ്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
ഒരു പെണ്‍കുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുര്‍ഖ ധരിക്കണമെങ്കില്‍ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെണ്‍കുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കില്‍ അവര്‍ സ്വിം സ്യൂട്ട് ധരിക്കണം. കമന്റ് ചെയ്യാന്‍ നമ്മള്‍ ആരാണ്. മറ്റൊരാളുടെ മേല്‍ ചട്ടങ്ങള്‍ വെക്കുന്നവരെ എനിക്ക് ബോറന്‍മാരായാണ് തോന്നാറ്’.
പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ ആണ് മാളവികയുടെ സിനിമാ അരങ്ങേറ്റം. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നിർണായകം എന്ന സിനിമയിലും മാളവിക അഭിനയിച്ചു. വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും മാളവിക അഭിനയിക്കുന്ന മലയാള ചിത്രമാണ് ക്രിസ്റ്റി. മാത്യു തോമസാണ് ക്രിസ്റ്റിയിലെ നായകന്‍.
Post Your Comments