സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നത് കുറവാണെന്ന് നടി മാളവിക മോഹനൻ. നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ ആണെന്നും നടിമാരുടെ അഭിമുഖങ്ങളിൽ പോലും മെയിൽ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ :
‘നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ ആണ്. ഞാൻ ക്രിസ്റ്റിക്ക് വേണ്ടി ചെയ്ത 90 ശതമാനം അഭിമുഖങ്ങളിലും അമ്പത് ശതമാനത്തിലധികം ചോദ്യങ്ങൾ ചോദിക്കുന്നത് രജനികാന്ത് സാറിന്റെ കൂടെ വർക്ക് ചെയ്യാൻ എങ്ങനെ ഉണ്ടായിരുന്നു, വിജയ് എങ്ങനെ, ധനുഷ്, ദുൽഖർ, ആസിഫ് എങ്ങനെയൊക്കെയാണെന്നാണ്. എനിക്ക് എന്റെ കോ സ്റ്റാറുകളെ ഇഷ്ടമാണ്. പോയന്റ് അതല്ല.
നമ്മൾ മെയിൽ ആക്ടേർസിനോട് ഇത്ര ചോദിക്കുന്നില്ലല്ലോ. നസ്രിയയുടെ കൂടെ വർക്ക് ചെയ്യാനെങ്ങനെ ഉണ്ടായിരുന്നു പാർവതിയുടെ കൂടെ വർക്ക് ചെയ്യാൻ എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഒന്നോ രണ്ടോ ചോദ്യങ്ങൾ പരമാവധി ചോദിക്കും. പക്ഷെ നടിമാരുടെ അഭിമുഖങ്ങളിൽ മെയിൽ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത്.
സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നതും കുറവാണ്. കുറേ സ്ത്രീ കഥാപാത്രങ്ങൾ എഴുതുന്നത് പുരുഷൻ ആണ്. സ്ത്രീകളുടെ വീക്ഷണം കാണിക്കാൻ അത്രയും മെനക്കേടാണ്. പറ്റില്ല എന്നല്ല പറയുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണൊക്കെ നല്ല ഫീമെയ്ൽ പെർസ്പെക്ടീവിൽ നിന്നാണ് പറഞ്ഞിട്ടുള്ളത്’.
Post Your Comments