നടനും നർത്തകനുമായ കൊല്ലം അജാസിനെ കുറിച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു സാധാരണ കുടുംബാംഗമായ അജാസിന് സിനിമയിൽ ഗോഡ്ഫാദര്‍മാരില്ലാത്തത് കൊണ്ടാണ് അവസരങ്ങൾ ഇല്ലാതായതെന്നും അതിനാൽ എല്ലാവരും താരത്തിനെ സപ്പോർട്ട് ചെയ്യണം എന്ന രീതിയിലുള്ള കുറിപ്പായിരുന്നു അത്. ഇപ്പോഴിതാ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജാസ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം :
‘തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും, പഠിത്തത്തില്‍ കൂടുതല്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനും വേണ്ടിയാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. സിനിമയില്‍ ഗോഡ്ഫാദര്‍ ഉണ്ടാവണം എന്ന് അഭിപ്രായം ഇല്ല. മാറ്റിനിര്‍ത്തി എന്നും തോന്നുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ അവസരം ആയിരുന്നു പുലിമുരുകന്‍. സിനിമ പാരമ്പര്യമോ സിനിമയില്‍ പരിചയമുള്ളവരോ ഇല്ലായിരുന്നു. അതിനാല്‍ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലാരുന്നു.
ഡാന്‍സ് കാരണവും സ്റ്റേജ് ഷോസ് കാരണവും പഠിത്തത്തില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലസ് ടു കഴിയുന്നത് വരെ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരുന്നു. വലിയ അവസരങ്ങള്‍ വന്നാല്‍ മാത്രം ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. സിനിമ സ്വപ്നം കാണാന്‍ പോലും പറ്റാത്ത ദൂരത്തു നിന്ന് സിനിമയില്‍ ഒരു അവസരം കിട്ടിയത് ഭാഗ്യം ആണെന്ന് വിശ്വസിക്കുന്നു. നന്ദി.’
നിരവധിപേരാണ് അജാസിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പഠനത്തില്‍ ശ്രദ്ധ നല്‍കാമെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്നും ഭാവിയില്‍ കൂടുതല്‍ നല്ല അവസരങ്ങള്‍ തേടി എത്തട്ടെ എന്നുമാണ് ആരാധകരുടെ കമന്റുകള്‍.
Post Your Comments