GeneralLatest NewsMollywoodNEWSWOODs

കാവ്യ ജനിച്ചു വളര്‍ന്ന നീലേശ്വരത്തുള്ള വീട് കാട് പിടിച്ച അവസ്ഥയിൽ: വല്ലാത്ത സങ്കടം തോന്നിയെന്ന് ആരാധകർ

ഒരു വീട് ഇല്ലത്തവര്‍ എത്രയോ പേരു ഉണ്ട് നമ്മുടെ കേരളത്തിൽ

മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്റെ നീലേശ്വരത്തുള്ള വീടിന്റെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ച. ഒരു വ്ലോഗറാണ് കാവ്യ ജനിച്ച്‌ വളര്‍ന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് കാട്ടുന്നത്. ഇടിഞ്ഞ് പൊളിഞ്ഞ്, കാടുകയറി ആരും തിരിഞ്ഞു നോക്കാതെ വളരെ ശോചനീയമായ അവസ്ഥയിലാണ് വീടുള്ളത്.

സിനിമയിലേയ്ക്ക് സജീവമായതോടെ കാവ്യയും കുടുംബവും ഈ വീട് ഉപേഷിച്ച്‌ കൊച്ചിയിലേയ്ക്ക് ചേക്കിറി. പിന്നീട് ഈ വീടിലേയ്ക്ക് തിരിഞ്ഞു നോക്കാത്തതിനാലും കാലപ്പഴക്കം കൊണ്ടും നശിച്ചു പോകുകയായിരുന്നു.

read also: നടിമാരുടെ അഭിമുഖങ്ങളിൽ പോലും മെയിൽ ​ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത്: മാളവിക മോഹനൻ

സമീപത്തുള്ള വ്യക്തി ഇപ്പോള്‍ അയാളുടെ കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്ന സ്റ്റോര്‍ റൂമായി ഉപയോഗിക്കുകയാണ് ഇപ്പോൾ. ജനലുകളും ചുമരുകളുമെല്ലാം ഇടിഞ്ഞ് പോയ അവസ്ഥയിലാണ്. രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും സിറ്റ് ഔട്ടുമെല്ലാമുള്ള പഴയ രീതിയിലുള്ള വലിയ വീടുകളില്‍ ഒന്നായിരുന്നു ഈ വീട്.

വീഡിയോ കണ്ടിട്ട് വളരെ സങ്കടം തോന്നുവെന്നാണ് ആരാധകരുടെ കമന്റ്. ‘കാവ്യയെ ഇഷ്ടപ്പെടുന്ന ഒരു പാട് ആരാധകരുണ്ട് , അവര്‍ക്കെല്ലാം ഇഷ്ടമാകും ഈ വീഡിയോ , പലപ്പോഴും നീലേശ്വരം വഴി കടന്നുപോയപ്പോള്‍ മനസില്‍ ആഗ്രഹിച്ച കാര്യമാണ് കാവ്യ ജനിച്ചു വളര്‍ന്ന വീട് കാണണമെന്ന് , ഇപ്പോള്‍ അത് സാധിച്ചു. എനിക്ക് വീട് കണ്ടപ്പോള്‍ സങ്കടം വന്നു. സൂപ്പര്‍ വീട് ഒരു വീട് ഇല്ലത്തവര്‍ എത്രയോ പേരു ഉണ്ട് നമ്മുടെ കേരളത്തിൽ. ഈ വീട് വെറുതെ നശിച്ചു പോവുകയാണ് കഷ്ടമായി. എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളര്‍ന്ന വീടും നാടും. മറക്കരുത്.. കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി’- എന്നാണ് വീഡിയോയെക്കുറിച്ചു ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button