സിനിമാ മേഖലയ്ക്ക് വേണ്ടി ബജറ്റില്‍ 17 കോടി. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി രൂപ അനുവദിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയേറ്ററുകളുടെ ആധുനികവത്കരണത്തിനും ഓടിടി പ്ലാറ്റ്ഫോം നിര്‍മാണം, സിനിമ നിര്‍മാണം എന്നിവയ്ക്കു വേണ്ടിയുമാണ് 17 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിക്ക് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
Post Your Comments