Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralHollywoodLatest NewsNEWSWOODs

‘മോദി പറയുന്ന ഇന്ത്യ ഇതല്ല’: ഗോവയിലെ പ്രിയപ്പെട്ട വീടും വസ്തുവും ഉപേക്ഷിക്കുന്നെന്ന് നടി

വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ചിത്രമാണ് ഇന്ത്യയെക്കുറിച്ച് മോദി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്

ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ള ഗോവയിലെ വീടും വസ്തുവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയൻ ബോർഗോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യ ഇതല്ലെന്നും മരിയൻ ബോർഗോ വിമർശിച്ചു.

ഗോവയുടെ തലസ്ഥാനമായ പനജിക്കു സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ കലൻഗൂട്ട് ബീച്ചിനു സമീപം മരിയൻ ബോർഗോ വാങ്ങിയ വസ്തുവിന്റെ തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് തന്നെ ബന്ദിയാക്കിയതായി നടി ആരോപണം ഉന്നയിച്ചിരുന്നു. വീടിന്റെ മുൻ ഉടമയുടെ ഭാര്യയാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് ഇവരുടെ വാദം. താൻ വാങ്ങിയ വീടിൻമേൽ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ആളുകൾ ചേർന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയതായും താൻ ഇരുട്ടിലാണെന്നും നടി പറയുന്നു.

read also: മോഹന്‍ലാലിനെ കൂടുതൽ ടാര്‍ജറ്റ് ചെയ്യുന്നതായി കാണുന്നു, ലാലിനെ സ്നേഹിക്കുന്നവർ പതറിപ്പോകുന്നു: ഷാജി കൈലാസ്

‘മോദി പറയുന്ന ഇന്ത്യ ഇതല്ല. വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ചിത്രമാണ് ഇന്ത്യയെക്കുറിച്ച് മോദി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്. പക്ഷേ, അടുത്തിടെ എനിക്കുണ്ടായ അനുഭവങ്ങൾ തീർത്തും നിരാശപ്പെടുത്തി’ – നടി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button