BollywoodGeneralLatest NewsNEWSWOODs

സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കും കൊല്ലാനായി വയറ്റില്‍ ഇടിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു: വെളിപ്പെടുത്തലുമായി നടി

സംസാരിക്കാന്‍ പോലും അനുവദിക്കാതെ 14 മാസം ജീവിക്കേണ്ടി വന്നു

താൻ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് ബോളിവുഡ് താരം ഫ്ളോറ സൈനിയുടെ വെളിപ്പെടുത്തൽ. നിര്‍മ്മാതാവ് ഗൗരംഗ് ദോഷിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഫ്‌ളോറ പങ്കുവച്ചിരിക്കുന്നത്.

‘ഗൗരംഗ് ദോഷിയുമായുള്ള ബന്ധം ആരംഭിച്ച് ഏറെ വൈകും മുമ്പേ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കാതെ 14 മാസം ജീവിക്കേണ്ടി വന്നു. അയാള്‍ തന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിക്കാന്‍ തുടങ്ങി. തന്റെ ഫോണ്‍ കൈവശപ്പെടുത്തുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്റെ വയറ്റില്‍ ഇടിച്ചു. അന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായത്.’- നടി പറഞ്ഞു.

read also: ‘പുണ്യം’ ഈ വിജയാഘോഷം, നിര്‍ദ്ധനരായ 50 കുഞ്ഞുങ്ങള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായവുമായി ‘മാളികപ്പുറം’

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്. അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തുവെങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button