Latest NewsNEWS

ഋഷികേശിലെത്തി പ്രധാനമന്ത്രിയുടെ ഗുരുവിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും

ഋഷികേശിലേക്ക് ആത്മീയ യാത്ര നടത്തി വിരാട് കോഹ്ലിയും അനുഷ്ക ശകര്‍മ്മയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച താരങ്ങൾ ആശ്രമത്തിലെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും തുടര്‍ന്ന് ഭണ്ഡാര (മത വിരുന്ന്) സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരുവരും ആശ്രമത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് കോഹ്ലിയുടെ ഋഷികേശ് സന്ദര്‍ശനം. ദിവസങ്ങൾക്ക് മുൻപ് കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്‌ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമത്തില്‍ അനുഗ്രഹം തേടി എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button