
ഹരിപ്പാട്: പ്രശസ്ത ഗായകന്‍ പള്ളിപ്പാട് ദേവദാസ് (54) അന്തരിച്ചു. പ്രമുഖ ഗാനമേള സംഘങ്ങളിലെ പാട്ടുകാരനായിരുന്ന അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ആമാശയ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
നിരവധി ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളിലൂടെ പരിചിതനായ ദേവദാസ് നാട്ടില്‍ രേവതി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് നടത്തി വരികയായിരുന്നു. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്. ഒരേസമയം ആണിന്റേയും പെണ്ണിന്റേയും ശബ്ദത്തില്‍ അദ്ദേഹം പാടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അദ്ദേഹം നിരവധി ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് .
അച്ഛന്‍: പരേതനായ വാസു ആചാരി. അമ്മ: കമലമ്മ. ഭാര്യ: കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ്. മകന്‍: ദേവദത്ത്. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.
Post Your Comments