Latest NewsNEWS

ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ട് ; അഖിൽ മാരാർ

ഉണ്ണി മുകുന്ദന്റെ സിനിമകളെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. ജനം ടിവി ചർച്ചയിലാണ് ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ച യൂട്യൂബ് വ്ലോ​ഗർക്കും തിയറ്ററുകളിൽ ഇറങ്ങുന്ന സിനിമകളെ ആരോ​ഗ്യപരമായി വിമർശിക്കുന്നതിന് പകരം തരംതാഴ്‌ത്തുകയും, അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഹേളിക്കുകയും ചെയ്യുന്ന യൂട്യൂബ് വ്ലോ​ഗർമാർക്കും അഖിൽ മാരാർ കൃത്യമായ മറുപടി നൽകിയത്. മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ നടക്കുകയും മലയാളത്തിലെ പ്ര​ഗൽഭ സംവിധായകരെ അവഹേളിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും അഖിൽ മാരാർ തുറന്നടിച്ചു.

അഖിലിന്റെ വാക്കുകൾ :-

‘കേരളത്തിലെ എല്ലാ വ്ലോ​ഗേഴ്സിനെയും വിമർശിക്കാൻ സാധ്യമല്ല. നാട്ടിൽ മുല്ല പോലുള്ള നല്ല സു​ഗന്ധമുള്ള പൂക്കൾ മാത്രമല്ല, സഹിക്കാൻ കഴിയാത്ത ശവംനാറി പൂക്കളുമുണ്ട്. സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തിൽ ലളിതമായ കാര്യമാണെന്നാണ് ചിലർ പറയുന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് മാളികപ്പുറത്തിന്റെ തിരക്കഥയുമായി മറ്റൊരു സംവിധായകനെ കണ്ട വ്യക്തിയാണ് അഭിലാഷ്. അന്ന് ഉണ്ണിമുകുന്ദനെ ഈ സിനിമയുടെ ഭാ​ഗമാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. മറ്റുള്ള പലരുടെയും അടുത്ത് സംസാരിച്ച് അവസാനമാണ് ഉണ്ണി മുകുന്ദൻ എന്ന താരത്തെ സമീപിക്കുന്നത്. ​ഗുജറാത്തിലെ പഠനം കഴിഞ്ഞ് സിനിമയോടുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് നാട്ടിൽ വന്ന് കഷ്ടപ്പെട്ട് താരമായും നടനായും മാറിയ ഉണ്ണി മുകുന്ദനെക്കാളും കഷ്‌ടപ്പാടാണോ, ഒരു മെയിൽ ഐഡിയും ഉണ്ടാക്കി യൂട്യൂബ് ചാനലും തുടങ്ങി വെറുതെ ഇരുന്ന് തെറി പറയുന്നവർക്ക്.

സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്സ് എന്താണ് ചെയ്യുന്നത്. മലയാള സിനിമയെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങിയേക്കുക എന്ന ചിന്തയിലാണ് ഇവർ. നിരന്തരം വ്യക്തിഹത്യ ചെയ്യുമ്പോൾ ആരാണെങ്കിലും തെറി പറഞ്ഞു പോകും. അതു തന്നെയെ ഉണ്ണി മുകുന്ദൻ ചെയ്തൊള്ളു. വളർത്തു ദോഷമെന്ന് പറഞ്ഞാൽ അത് മാതാപിതാക്കളെ അവഹേളിക്കുക തന്നെയാണ്. അത് കേൾക്കുമ്പോൾ ഉണ്ണി മുകുന്ദനെ പോലുള്ളവർ പ്രതികരിച്ചെന്നിരിക്കും. സിനിമകൾ വിവിധ തരത്തിലുള്ളതാണ്. മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. സ്വഭാവികമായും സിനിമയുടെ പ്രമോഷനും അത്തരത്തിൽ ആയിരിക്കും. ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം. അതു തന്നയെ ഉണ്ണി മുകുന്ദനും ചെയ്തൊള്ളു.

ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ട്. താരമായി ഉയർന്നു വരുന്ന ഉണ്ണി മുകുന്ദനെ തകർക്കുക, മലയാള സിനിമകളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് ഇത്തരം വ്ലോ​ഗേഴ്സിന്റെ അജൻഡ. മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കുകയും ജോഷി സാറിനെ പോലുള്ള സംവിധായകരെ സംവിധാനം പഠിപ്പിക്കാൻ നടക്കുകയുമാണ് ഇവർ. നിരൂപണം ചെയ്യുന്നവർ നിരവധി പേരുണ്ട്. സിനിമയെ പഠിച്ച്, തിരക്കഥയെ പഠിച്ച്, സംവിധായകരെ പഠിച്ച് നിരൂപണം ചെയ്യണം. അല്ലാതെ, നടി നടന്മാരെ ബോഡിഷെയിംമി​ഗ് നടത്തിയും അവഹേളിച്ചുമല്ല സിനിമാ നിരൂപണം ചെയ്യേണ്ടത്’.

 

shortlink

Related Articles

Post Your Comments


Back to top button