വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ താൻ ഏറെ ആരാധിക്കുന്ന ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തൊട്ടടുത്ത് കാണാനായതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് പെപ്പെ ക്ലബ് എഫ്എം സ്റ്റാർ ജാമിലൂടെ. സൂപ്പർതാരത്തെ തൊട്ടടുത്ത് കാണാനായതിന്റെ ആവേശം പെപ്പെയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലേ കളിപ്പിക്കണമായിരുന്നെന്ന് പെപ്പെ പറഞ്ഞു.
ആന്റണിയുടെ വാക്കുകൾ :-
‘പോർച്ചുഗൽ-കൊറിയ മത്സരത്തിനിടെ തൊട്ടടുത്തു നിന്നാണ് റൊണാൾഡോയെ കണ്ടത്. ഞങ്ങളിരുന്നതിന്റെ വളരെയടുത്താണ് അദ്ദേഹം ഇരുന്നത്. പോർച്ചുഗൽ താരമായ സുവാവോ കാൻസെലോയെ ഉറക്കെ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് എന്തോ സംസാരിക്കുകയായിരുന്നു. പുള്ളിയുടെ ശബ്ദം വരെ കേൾക്കാൻ പറ്റി. രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാൻ പറ്റിയില്ല. എന്നാലും കുറച്ചൊക്കെ മൊബൈലിൽ എടുത്തിട്ടുണ്ട്. സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.
പുള്ളി കളിക്കാനിറങ്ങുമ്പോള്‍ത്തന്നെ എതിര് ടീമിന് സമ്മര്‍ദ്ദമുണ്ടാവും. ഇത്രയും വലിയ കളിക്കാരന് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒരു ചെറിയ പേടി എന്തായാലും എല്ലാവര്‍ക്കുമുണ്ടാവുമെന്നുറപ്പാണ്. ആ പേടി കൊടുത്തിരുന്നെങ്കില്‍ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പ് റിസള്‍ട്ട്. വിധിയാണ്. കോച്ചിന്റെ തീരുമാനമാണ്.’
Post Your Comments