Latest NewsNEWSSocial Media

അമ്മയ്ക്കും സഹോദരഭാര്യക്കുമൊപ്പം പഴനി ക്ഷേത്രസന്നിധിയിൽ അമല പോള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ‘ടീച്ചര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അമല പോൾ ഒന്നിനു പുറമേ ഒന്നായി നിരവധി സിനിമകളുടെ തിരക്കുകളിലാണിപ്പോൾ. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്നായി കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫര്‍’ ആണ് അമലയുടെ അടുത്ത ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിത’ത്തിലും അമല പോളാണ് നായിക.

ഇപ്പോഴിത താൻ പഴനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമാണ് അമലയുടെ ക്ഷേത്രദർശനം. വെള്ള കുര്‍ത്തയും കറുത്ത പട്യാല പാന്റും സ്വര്‍ണ്ണ ഷാളുമാണ് അമല ധരിച്ചിരുന്നത്. നെറ്റിയില്‍ ക്ഷേത്ര തിലകം ചാര്‍ത്തി, പൂമാല അണിഞ്ഞ് ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.

അമല പോളിന് നേരത്തെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. പുറത്തു നിന്ന് ദേവിയെ തൊഴുതിട്ടാണ് അന്ന് അമല മടങ്ങിയത്. ‘ദേവിയെ കണ്ടിട്ടില്ല, ആ ചൈതന്യം അനുഭവിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലല്ല, നമ്മളെ മനുഷ്യരായി പരിഗണിക്കുന്ന സമയം വരും’, നടി ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതി.

shortlink

Related Articles

Post Your Comments


Back to top button