Latest NewsNEWS

ഖുശ്ബുവിന്റെ ട്വീറ്റ് വൈറലായി; ക്ഷമാപണവുമായി എയര്‍ ഇന്ത്യ

നടി ഖുശ്ബു തനിക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച ട്വീറ്റ് വിവാദമായതോടെ ക്ഷമാപണവുമായി അധികൃതർ. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം വീല്‍ചെയറിനായി ചെന്നൈ വിമാനത്താവളത്തില്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നുവെന്ന് ഖുശ്‌ബു ട്വീറ്റ് ചെയ്തിരുന്നു.

കാല്‍മുട്ടിനേറ്റ പരിക്ക് കാരണം തനിക്ക് വീല്‍ചെയര്‍ ആവശ്യമായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാന്‍ വിമാനത്താവളത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ട്വീറ്റിലുള്ളത്. ‘കാല്‍മുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാന്‍ ആവശ്യമായ വീല്‍ചെയര്‍ പോലും നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മറ്റൊരു വിമാനക്കമ്പനിയില്‍ നിന്ന് വീല്‍ചെയര്‍ കടം വാങ്ങിയാണ് തനിക്ക് വീല്‍ചെയര്‍ നല്‍കിയത്’ – സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ചൂണ്ടിക്കാണിച്ച് എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് നടി ട്വീറ്റ് ചെയ്തത്.

ട്വീറ്റ് വൈറലായതോടെയാണ് എയര്‍ ഇന്ത്യ ക്ഷമാപണവുമായെത്തിയത്. ഉണ്ടായ മോശം അനുഭവത്തില്‍ തങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എയര്‍ലൈന്‍ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button