
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നായികയാണ് ഭാമ. അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. താരം സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ മാറ്റിയതിനു പിന്നാലേ ഭാമയും അരുണും വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചു.
read also: ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനൊരു പെങ്ങളുണ്ടെങ്കിലോ…: ബിബിന്‍ ജോര്‍ജ്
ഭാമയുടെ ഡിവോഴ്സിനെ കുറിച്ച് സന്തോഷ് വര്‍ക്കി പങ്കുവച്ച പുതിയ വീഡിയോ വൈറലാവുന്നു. ‘പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തില്‍ സിനിമ നടിമാരെ വിവാഹം കഴിച്ചാല്‍ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവര്‍ വളരെ ഇമോഷണല്‍ ആണ്. പല നടിമാരും നാലു വിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കില്‍ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം, അവര്‍ക്ക് നീ ഇതിന് പുറകെ പോകാന്‍ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് ദൈവം അവര്‍ക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്,’- എന്നാണ് സന്തോഷ് വർക്കി പറയുന്നത്.
നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയില്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും വിമർശിക്കുന്നത്.
Post Your Comments