GeneralLatest NewsMollywoodNEWSWOODs

വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും, അപമാനിച്ചു: ഇങ്ങനെ ഒരു പ്രിൻസിപ്പൽ നാണക്കേടെന്ന് നടി രേവതി സമ്പത്ത്

അയഞ്ഞ മട്ടിൽ എന്തൊക്കെയോ ഇളിച്ചുകൊണ്ട് പറഞ്ഞു

കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി എത്തിയ സ്‌കൂളിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി രേവതി സമ്പത്ത്. സ്‌കൂളിലെ പ്രിന്‍സിപ്പളായ സ്ത്രീ തന്നെ വസ്ത്രത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന് നടി പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി ബുള്ളിയിങ് ആൻഡ് ഇറ്റ്സ് പ്രിവെൻഷൻ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കാൻ ഇന്ന് കുളത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, കഴക്കൂട്ടം പോകുകയുണ്ടായി.ഉച്ചക്ക് 2.30ക്കാണ് അവർ അനുമതി തന്നിരുന്ന സമയം. എന്റെ കൂടെ എന്റെ ഗ്രൂപ്പ് മെമ്പർ സന്തോഷ്‌ എം.എം എന്ന ഒരാളും ഉണ്ടായിരുന്നു. ക്ലാസ്സ്‌ എടുക്കാൻ സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു.

read also: ഹോസ്റ്റലിന് പിറകില്‍ 17 ചാക്ക് മദ്യ കുപ്പികൾ, കാണുന്നവരെല്ലാം ശങ്കര്‍ മോഹന്റെ ഭാര്യയെപ്പറ്റി മോശം പറയുന്നു: അടൂര്‍

ക്ലാസ്സ്‌ എടുക്കാൻ തയ്യാറായി ഇരിക്കുന്ന എന്റെ അരികെ വന്ന പ്രിൻസിപ്പൽ ദീപ എ.പി എന്റെ വസ്ത്രം ശരി അല്ല എന്നും,എന്റെ വസ്ത്രം കാരണം മറ്റുള്ള ടീച്ചറുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു. എന്റെ പാന്റ് കണ്ടെയുടൻ പിള്ളേരൊക്കെ നശിച്ചു എന്ന രീതിയിൽ ആയിരുന്നു ആ സ്ത്രീയുടെ ഇടപെടൽ. തിരിച്ചു, നമ്മൾ ചോദ്യങ്ങൾ ചോദിച്ചപ്പോഴും, പ്രതികരിച്ചപ്പോഴും അവരൊന്നും അധികം സംസാരിക്കാൻ കൂട്ടാക്കിയില്ല, അയഞ്ഞ മട്ടിൽ എന്തൊക്കെയോ ഇളിച്ചുകൊണ്ട് പറഞ്ഞു. ക്ലാസ്സ് എടുക്കുന്ന കാര്യത്തിലേക്ക് വിഷയം മാറ്റി.കേവലം ഒരു പാന്റ് കണ്ടയുടൻ പിള്ളേർ നശിച്ചുപോകും എന്ന പ്രിൻസിപ്പാലിന്റെ ചിന്താഗതിക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട്.

ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്,എങനെയാണ് ഈ പദവിയിൽ ഇരിക്കുന്നത് എന്നുമൊക്കെ ഉള്ളത് വലിയ ചോദ്യമാണ്.എന്ത് അർഹതയാണ് ഇവർക്കൊക്കെ ഉള്ളത്.ബേസിക് മാനേഴ്സ് പോലുമറിയില്ല.B.Ed/M.Ed/PhDഎന്ന കുറെ അച്ചീവ്മെന്റ്സ് മാത്രം മതിയോ. ഒരു മനുഷ്യന്റെ അവകാശത്തെ ആണ് ചവിട്ടി തേക്കുന്നത് എന്ന അറിവുപോലും ഇല്ലാതെ ഇവർ എന്ത് തേങ്ങയാണ് അധ്യാപനം എന്ന തൊഴിൽ കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്സ് എഡ്യൂക്കേഷൻ ആദ്യം കൊടുക്കേണ്ടത് ഇവർക്കൊക്കെ ആണ്.ജീൻസ് കണ്ടയുടൻ ഇറക്ഷൻ സംഭവിക്കും എന്ന വൃത്തികെട്ട റേപ്പ് കൾച്ചറിനെയാണ് അവർ വളർത്തുന്നത്.ഇങ്ങനെയുള്ള അധ്യാപകരെ ദിവസവും നേരിടുന്ന ആ കുട്ടികൾ അനുഭവിക്കുന്ന പ്രഷർ ചിന്തിക്കാവുന്നതേയുള്ളൂ. ഇതുപോലെ ഉള്ള കുറെ ടോക്സിക് ടീച്ചറുമാരും പ്രിൻസിപ്പലും കാരണം കുറെ ചയ്ൽഡ്ഹുട് ട്രോമ അനുഭവിച്ച ഒരാളാണ് ഞാനും.

അവിടുത്തെ പ്ലസ് വണ്ണിലെ കുട്ടികൾക്കാണ് നമ്മൾ ക്ലാസ്സ്‌ എടുത്തത്. പിള്ളേർ പൊളിയായിരുന്നു.മാന്യമായ പെരുമാറ്റം, പരസ്പര ബഹുമാനം എന്നിവയിൽ അവർ അടിപൊളി ആണ് നിസ്സംശയം. അവരിൽ നിന്ന് അവിടുത്തെ പ്രിൻസിപ്പൽ ധാരാളം പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ മുൻപിൽ ബുള്ളിയിങ്ങിനു ഉദാഹരണം ആയി അവരുടെ പ്രിൻസിപ്പൽ എന്റെ വസ്ത്രത്തെ നോക്കി പറഞ്ഞ വൃത്തികെട്ട വാക്കുകൾ തന്നെയാണ് നമ്മൾ ചൂണ്ടി കാണിച്ചു പഠിപ്പിച്ചു കൊടുത്തതും എന്ന് അഭിമാനത്തോടെ പറയുന്നു.കുട്ടികളുടെ ക്ലാപ്പിലും വിസിലടിയിലും മനസിലായി അവർ അനുഭവിക്കുന്ന ഫ്രസ്ട്രേഷൻ എന്തുമാത്രമകാമെന്ന്.ഇങ്ങനെ ഉള്ള പല ഇടങ്ങളിലും നാരായണ ഗുരുവിന്റെ വാക്കുകൾ ഒക്കെ ചുമരുകളിൽ എഴുതി പിടിപ്പിച്ചു വെച്ചേക്കും. എന്തിനാണ് അതിന്റെ മറവിലുള്ള നാടകം.
അവിടുത്തെ കുട്ടികളിൽ പ്രതീക്ഷയുണ്ട്.
അവിടുത്തെ കുട്ടികൾക്ക് എന്റെ അഭിവാദ്യങ്ങൾ, സ്നേഹം..
Shame on you Principal Deepa AP

shortlink

Related Articles

Post Your Comments


Back to top button