GeneralKollywoodLatest NewsNEWSWOODs

ഒരു വീല്‍ചെയര്‍ പോലും ലഭ്യമാക്കാന്‍ സാധിച്ചില്ല: എയര്‍ഇന്ത്യയെ വിമര്‍ശിച്ച്‌ ഖശ്ബു

കാലിന്റെ ലിഗമെന്റിന് പ്രശ്‌നമുള്ള എനിക്ക് 30 മിനിറ്റ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതായി വന്നു

എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഒരു വീല്‍ചെയര്‍ കിട്ടാന്‍ ചെന്നൈ വിമാനത്താവളത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു വിമർശിച്ചു.

‌’മുട്ട് വേദനയോടെ വരുന്ന ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ട അടിസ്ഥാന സൗകര്യമായ ഒരു വീല്‍ചെയര്‍ പോലും നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചില്ല. മറ്റൊരു എയര്‍ലൈന്‍സില്‍ നിന്നും വീല്‍ചെയര്‍ കൊണ്ടു വരുന്നത് വരെ കാലിന്റെ ലിഗമെന്റിന് പ്രശ്‌നമുള്ള എനിക്ക് 30 മിനിറ്റ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതായി വന്നു’- എയര്‍ ഇന്ത്യ ടാഗ് ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തു.

read also: ‘എന്റെ ഭാഗത്തായിരുന്നു തെറ്റ്, എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്‌നമായത്’: ആര്യ

ഖുശ്ബുവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച്‌ എയര്‍ഇന്ത്യ രംഗത്തെത്തി. വിഷയം ചെന്നൈ വിമാനത്താവളത്തിലെ സംഘവുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹരിക്കാമെന്നും എയര്‍ലൈന്‍ റീട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button