മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരമായിരുന്നു: ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ റിവ്യൂ നല്‍കിയ യൂട്യൂബറെ തെറി വിളിച്ച സംഭവം അടക്കം വിവാദമായിരുന്നു.

വിവാദങ്ങൾക്കിടയിലും ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ തന്നെ മുന്നോട്ട് നയിക്കുന്നത് എങ്കിലും അതില്‍ മമ്മൂക്കയാണ് സ്‌പെഷ്യല്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

‘മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ എന്നെ മുന്നോട്ട് നയിക്കുന്നത്. അതില്‍ മമ്മൂക്ക സ്‌പെഷ്യലാവുന്നത് എവിടെയെന്ന് വച്ചാല്‍ ഞാന്‍ തുടക്ക കാലത്ത് ചെയ്ത സിനിമകളില്‍ പ്രധാന നായകന്‍ മമ്മൂക്ക ആയിരുന്നു’.

‘പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരമായിരുന്നു. ഒരു സാധാരണ കുടുബത്തില്‍ നിന്ന് വന്ന എനിക്ക് മമ്മൂക്കയില്‍ നിന്ന് കിട്ടിയ സ്വീകരണം മറക്കാന്‍ പറ്റിയിട്ടില്ല. പിന്നീട് വന്ന പല താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ട്’.

Read Also:- ലിജോയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചിരുന്നു: റിഷഭ് ഷെട്ടി

‘നിവിനും ആസിഫും ദുല്‍ഖറുമെല്ലാം. കുറച്ച് കൂടി റിലേറ്റ് ചെയ്യാന്‍ പറ്റിയത് പൃഥിരാജുമായാണ്. പൃഥിരാജിന്റെ നന്ദനം ആണ് താന്‍ തമിഴില്‍ ചെയ്തത്. അപ്പോള്‍ എനിക്ക് കുറച്ച് കൂടി കണക്ട് ചെയ്യാന്‍ പറ്റി’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Share
Leave a Comment