ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാന്‍’. ഈ ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത്. മുംബൈയിലാണ് സംഭവം.
read also: ഇതിഹാസ പ്രണയ കഥ ‘ശാകുന്തളം’ റിലീസിനൊരുങ്ങുന്നു
മുംബൈയിലെ മിര റോഡിലുള്ള തിയേറ്ററിലേക്ക് കാവിക്കൊടിയും ‘ജയ് ശ്രീരാം’ വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ തിയേറ്റര്‍ അടിച്ച് തകര്‍ത്തു. പഠാന്റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നശിപ്പിച്ചു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടഞ്ഞതിനാല്‍ ഇവര്‍ക്ക് തിയേറ്ററുള്ളിലേക്ക് കയറാന്‍ പറ്റിയില്ല.
ചിത്രത്തിലെ ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു സംഘപരിവാര്‍, ഹിന്ദു സംഘടനകള്‍ സിനിമയ്ക്കെതിരെ വിവാദമുയർത്താൻ കാരണം.
Post Your Comments