തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്‍റെ 62-ാമത് ചിത്രം ഒരുക്കുന്നത് സംവിധായകൻ വിഘ്‌നേഷ് ശിവൻ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അജിത്തിന്‍റെ 62-ാമത് ചിത്രത്തിൽ നിന്നും വിഘ്‌നേഷ് ശിവന്‍ പുറത്ത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഗിഴ് തിരുമേനി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനായി വിഘ്നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നല്‍കിയിരുന്നെങ്കിലും അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ വിഘ്‌നേഷ് ശിവന് കഴിയാത്തതിനാലാണ് സംവിധായക സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് തമിഴ് നിർമ്മാതാവ് പറയുന്നത്.
നിർമ്മാണ കമ്പനിയായ ലൈകയും അജിത്തും വിഘ്നേശ് ശിവനെ സപ്പോര്‍ട്ട് ചെയ്തില്ലെന്നും ഈ സംഭവത്തിൽ നയന്‍താര ഇടപെട്ടുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലൈക ഉടമ സുഭാഷ് കരണിനോട് ഈ പ്രൊജക്‌ട് പോയാല്‍ തങ്ങളെ ബാധിക്കുമെന്നും ആളുകള്‍ ട്രോള്‍ ചെയ്യുമെന്നും പറഞ്ഞ നയൻതാര ഇത് ഡ്രോപ് ചെയ്യരുതെന്ന് പറഞ്ഞ് കുറേ അഭ്യര്‍ത്ഥിച്ചുവെന്നും എന്നാല്‍ ലൈക തീരുമാനത്തില്‍ ഉറച്ച് നിന്നുവെന്നുമാണ് സിനെ ഉലകത്തോട് നിര്‍മാതാവ് അനന്തന്റെ പ്രതികരണം.
Post Your Comments