സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതിക. പ്രശസ്ത തമിഴ് നടന്‍ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളായ ശ്രുതിക ബിസിനസുകാരനായ അര്‍ജുനെയാണ് വിവാഹം ചെയ്തത്. താന്‍ എങ്ങനെയാണ് ഭര്‍ത്താവ് അര്‍ജുനുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതിക ഇപ്പോൾ.
read also: ജപ്പാനില്‍ ആർആർആറിന് ചരിത്ര നേട്ടം: പിന്തള്ളിയത് രജനികാന്തിന്റെ മുത്തുവിനെ
‘അര്‍ജുനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. വളരെ പ്രണയം നിറഞ്ഞ മെസേജുകളാണ് അവന്‍ എനിക്ക് അയച്ചിരുന്നത്. അങ്ങനെയാണ് ഞാന്‍ പ്രണയത്തില്‍ വീണുപോയത്. പിന്നീട് വിവാഹം ശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മനസിലായി. അവന്‍ ഇതേ മെസേജ് വേറെയും 500 പെണ്‍കുട്ടികള്‍ക്ക് അയച്ചിട്ടുണ്ടെന്ന്. അതില്‍ 493 പേരെയും അവന് പരിചയമില്ല. നിങ്ങളാരും ഫേസ് ബുക്കിലൂടെ പ്രണയിക്കരുത്. അത് അബദ്ധമാണ്’ -ശ്രുതിക പറഞ്ഞു.
Post Your Comments