GeneralLatest NewsMollywoodNEWSWOODs

ആ ഫ്രെയിമിലുള്ളവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രം: വികാരാധീനനായി സലിം കുമാര്‍

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ ‘എന്തെ ഇന്നും വന്നീലാ എന്ന് തുടങ്ങുന്ന ഗാനത്തിനു ആരാധകർ ഏറെയാണ്

സ്വഭാവ നടനായും ഹാസ്യ താരമായും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിം കുമാര്‍ ഒരു സ്വകാര്യ ചാനലിലെ പരുപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കമലിന്റെ സംവിധാനത്തില്‍ ദിലീപ്, മുരളി, മീര ജാസ്മിന്‍, നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് ഗ്രാമഫോണ്‍. 2003-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങളെല്ലം ഇപ്പോഴും ഹിറ്റുകളാണ്.

read also: 4കെ 3ഡിയിൽ ‘ടൈറ്റാനിക്’ തിയേറ്ററുകളിലേക്ക്

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ ‘എന്തെ ഇന്നും വന്നീലാ എന്ന് തുടങ്ങുന്ന ഗാനത്തിനു ആരാധകർ ഏറെയാണ്. ‘ആ ഗാനത്തില്‍ അഭിനയിച്ച ഞാന്‍ മാത്രമേ ഇപ്പോളും ജീവിച്ചിരിപ്പുള്ളൂവെന്നും ഇവരൊന്നും ഇനി തിരിച്ചു വരുകയില്ലലോ’ എന്നായിരുന്നു വികാരാധീനനായി സലിം കുമാര്‍ പറഞ്ഞത്.

മുരളി, എരഞ്ഞോളി മൂസ, ഓച്ചിറ ഗീഥാ സലാം, ഒടുവില്‍ ഉണ്ണികൃഷണന്‍ തുടങ്ങിയവരാണ് ഈ ഗാനത്തില്‍ അഭിനയിച്ചവര്‍. പി ജയചന്ദ്രനും കെ ജെ ജീമോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button