ജപ്പാനില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജമൗലിയുടെ ആർആർആർ. ജപ്പാനില്‍ ചിത്രം 175 ദിവസമായി പ്രദര്‍ശനം തുടരുകയാണ്. 114 തിയേറ്ററുകളിലായാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് ആര്‍ആര്‍ആര്‍ ടീം ജപ്പാനില്‍ എത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. 1998ല്‍ എത്തിയ രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ റെക്കോര്‍ഡാണ് ആര്‍ആര്‍ആര്‍ ജപ്പാനില്‍ തിരുത്തിക്കുറിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 1,150 കോടിയാണ് ബോക്സോrrrഫീസില്‍ നിന്നും നേടിയത്. തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം.
Read Also:- അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ, ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്: രമേശ് പിഷാരടി
രാജമൗലിയുടെ ‘ബാഹുബലി’ സീരിസ്, ആമിര്‍ ഖാന്റെ ‘ത്രീ ഇഡിയറ്റ്സ്’, ശ്രീദേവിയുടെ ‘ഇംഗ്ലീഷ് വിഗ്ലീഷ്’, അക്ഷയ് കുമാറിന്റെ ‘പാഡ്മാന്’ എന്നീ സിനിമകളാണ് ജപ്പാനില്‍ ഇതുവരെ ഉയര്‍ന്ന കളക്ഷന്‍ നേടിയിട്ടുള്ള സിനിമകള്‍. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയതിന് പിന്നാലെ ഓസ്കര് നോമിനേഷനിലും ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഇടംനേടി.
Post Your Comments