ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19 മത്സരങ്ങളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് നടക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, ഭോജ്പുരി, ബംഗാളി, പഞ്ചാബി എന്നീ രാജ്യത്തെ പ്രമുഖ സിനിമ മേഖലകളാണ് സിസിഎല്ലില്‍ പങ്കെടുക്കുന്നത്.
ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സറായി പാര്‍ലെ ബിസ്ക്കറ്റ് കരാര്‍ ഒപ്പുവെച്ചു. മുംബൈ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സല്മാന് ഖാനും കേരള ടീമിന്റെ മെന്ററായി മോഹന്‍ലാലും തെലുങ്ക് ടീമിന്റെ മെന്ററായി വെങ്കടേഷും ബംഗാള്‍ ടീമിന്റെ ഉടമയായി ബോണി കപ്പൂറും മുംബൈ ടീമിന്റെ ഉടമയായി സൊഹേല്‍ ഖാനും എത്തുന്ന സിസിഎല്‍ അക്ഷരാർത്ഥത്തില്‍ താരനിബിഢമായിരിക്കും.
Read Also:- സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നു: പരാതി നൽകി ഇടവേള ബാബു
ടീമുകളും ക്യാപ്റ്റന്മാരും
ബംഗാള്‍ ടൈഗേഴ്സ്- ജിഷു സെന്‍ഗുപ്ത
മുംബൈ ഹീറോസ്- റിതേഷ് ദേശ്മുഖ്
പഞ്ചാബ് ദേ ഷേര്‍- സോനു സൂദ്
കര്‍ണാടക ബുള്ഡോസേഴ്സ്- കിച്ച സുദീപ്
ഭോജ്പുരി ദബാങ്സ്- മനോജ് തിവാരി
തെലുഗു വാരിയേഴ്സ്- അഖില്‍ അക്കിനേനി
കേരള സ്ട്രൈക്കേഴ്സ്- കുഞ്ചാക്കോ ബോബന്
ചെന്നൈ റൈനോസ്- ആര്യ.
Post Your Comments