
നടിയും അവതാരകയുമായ ആര്യയ്ക്ക് ആരാധകർ ഏറെയാണ്. താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ആര്യ. സ്പോണസേഴ്സില് ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും ഭയങ്കര വിഷമം തോന്നിയ സംഭവമാണതെന്നും ആര്യ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞു.
read also: ആ ഫ്രെയിമിലുള്ളവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാന്‍ മാത്രം: വികാരാധീനനായിസലിം കുമാര്‍
‘സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന് ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല് തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത്’- ആര്യ പറഞ്ഞു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
Post Your Comments