നടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചു, ഉപ്പും മുളകിലെ ഭവാനിയമ്മയ്ക്ക് സംഭവിച്ചത്

ഉപ്പും മുളകും പരമ്പരയുടെ സമയത്ത് തുരീയം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു

ഉപ്പും മുളകും എന്ന പരമ്പരയിലെ പടവലം വീട്ടിലെ കുട്ടന്‍പിള്ളയുടെ ഭാര്യ ഭവാനിയമ്മയായി, നായിക നീലുവിന്റെ ‘അമ്മ വേഷത്തിൽ എത്തിയ താരമാണ് കെപിഎസി ശാന്ത. കെപിഎസിയുടേത് അടക്കം നാടകവേദികളില്‍ തിളങ്ങി നിന്ന കെപിഎസി ശാന്ത പൂര്‍ണമായും അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അതിനു കാരണമായത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്.

read also: സായി ധരം തേജയുടെ ‘വിരൂപാക്ഷ’ റിലീസിനൊരുങ്ങുന്നു

ഉപ്പും മുളകും പരമ്പരയുടെ സമയത്ത് തുരീയം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. എറണാകുളം സ്വദേശിയായ യുവാവുമായി നടിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നടി കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

ഒരിടവേളയ്ക്കു ശേഷം ഉപ്പും മുളകും വീണ്ടു തുടങ്ങിയപ്പോഴും കെപിഎസി ശാന്ത പരിപാടിയുടെ ഭാഗമാകാതെ മാറി നിന്നു. അതിനെ തുടർന്ന് സോഷ്യൽ മീഡിയ കെപിഎസി ശാന്തയ്ക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിലാണ്. അഭിനയവും കലയും എല്ലാം ഉപേക്ഷിച്ച്‌ കായംകുളത്ത് തന്റെ ഭര്‍ത്താവിനും മകനും ഒപ്പം ജീവിക്കുകയാണ് താരം.

Share
Leave a Comment