
തെലുങ്ക് നടൻ സായി ധരം തേജ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരൂപാക്ഷ’. ചിത്രം റിലീസിനൊരുങ്ങുന്നു. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്നാണ് പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ.
വിരൂപാക്ഷ ഏപ്രിൽ 21ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഖീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Read Also:- ‘നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു’
മലയാളത്തിലെ പ്രിയ താരം സംയുക്താ മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ശ്യാം ദത്താണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സതീഷ് ബി.കെ.ആർ, അശോക് ബന്ദേരി. പിആർഓ പ്രതീഷ് ശേഖർ.
Post Your Comments