അടൂർ ഗോപാലകൃഷ്ണ്ണന്റെ സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനു തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. ഇതിനെതിരെ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ. തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ സംഘാടക സമിതിയെ വിളിച്ച് അറിയിച്ചു.
read also: നടന്‍ ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്കാരം
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 5000 രൂപ വരെ നൽകണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നത്.
സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് കൊടുക്കാം എന്നാണെന്നും മുമ്പ് നിരവധി തവണ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്നും തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
Post Your Comments