GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടിയും മോഹൻലാലും ഫോണില്‍ വിളിച്ചു തെറി വിളിക്കാറില്ല, നിലനില്‍ക്കാന്‍ മത ജാതി രാഷ്ട്രീയ കാര്‍ഡ് ഇറക്കിയില്ല

ഒരു ഉജ്ജ്വലമായ നീക്കം ആയി വേണം അതിനെ കാണാന്‍.

ഉണ്ണിമുകുന്ദനും യുട്യൂബറും തമ്മിലുള്ള തെറി വിളി പ്രശ്നത്തിൽ വൈറലായി ഒരു കുറിപ്പ്. ജാതിയുടെയും മതത്തിന്റെയും പേരിലല്ല. കഴിവുള്ളതുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കുന്നതെന്നു കേരള ബോക്‌സ് ഓഫീസിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

read also: ശ്രീലക്ഷ്മി അറയ്ക്കലും ഗായത്രി സുരേഷും ബിഗ് ബോസ് സീസണ്‍ 5 ൽ ?

കുറിപ്പ് പൂർണ്ണ രൂപം

ഇതൊരു തുടക്കം മാത്രമാണ്, ഇനി മുതല്‍ ഒരു വിഭാഗത്തിന്റെ മത വികാരങ്ങളെ ആളിക്കത്തിക്കുന്ന വിധത്തില്‍ നിരവധി ടാര്‍ഗെറ്റഡ് സിനിമകള്‍ പ്രതീക്ഷിക്കാം.ആരെങ്കിലും അതിനെതിരെ വിമര്‍ശിച്ചാല്‍ അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കാം,ആക്രമിക്കപ്പെടാം, അല്ലെങ്കില്‍ ഇതുപോലെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളികള്‍ കൊണ്ടു അഭിഷേകം ചെയ്യപ്പെടാം

അതു ന്യായീകരിക്കാന്‍,തെറി വിളിച്ചതിനെ ആക്രമിച്ചതിനെ,ഒക്കെ ന്യായീകരിക്കാന്‍ ഒരു വിഭാഗം ഇറങ്ങി പുറപ്പെട്ടേക്കാം,നോര്‍ത്തിന്‍ഡ്യ യിലൊക്കെ പയറ്റി വിജയം കണ്ട അതേ ടെക്‌നിക് തന്നെ.അങ്ങനെ 2022 അവസാനം അത് മലയാളം സിനിമാ വ്യവസായത്തിലും തുടക്കം കുറിച്ചു.
ഒരു ഉജ്ജ്വലമായ നീക്കം ആയി വേണം അതിനെ കാണാന്‍.

ഒറ്റയ്ക്ക് ഒരു സിനിമ പോലും വിജയിപ്പിക്കാന്‍ പോന്ന കഴിവോ ആരാധകവൃന്ദമോ ഇല്ലാത്ത ആര്‍ക്കും സ്വീകരിക്കാവുന്ന ഒന്ന് ,സെന്‍സിറ്റിവ് ആയ വിഷയത്തെ ഉപയോഗിച്ചു ഒരു വിഭാഗത്തിന്റെ മത വികാരത്തെ ഉപയോഗപ്പെടുത്തി ഒരു പ്രത്യേക ഗ്രൂപ്പില്‍ നിന്ന് വലിയ പിന്തുണ നേടിയെടുക്കുക,പൊടുന്നനെ വന്‍ വിജയം കൈവരിക്കുക.അതിനെ വിമര്ശിക്കുന്നവരെ ഭീഷണി പെടുത്താന്‍ തെറി വിളിക്കാന്‍ ഉള്ള ആര്‍ജവം ഇതില് നിന്നും ലഭിക്കുക.ഐഡിയ യുടെ ലരസ്യ വാചകം പോലെ ‘വാട് ആന്‍ ഐഡിയ സര്‍ജി’ ഇതേ വിഭാഗതിനെ ഉപയോഗിച്ചു കൊണ്ടു തന്നെ നിലനില്‍ക്കാന്‍ എളുപ്പം ആണ് എന്നതാകും ഇതിനൊക്കെ പ്രേരിപ്പിക്കുക,ഭാവിയില്‍ ഇര വാദങ്ങള്‍ അവതരിപ്പിച്ചും,ഇതേ ഫോര്‍മാറ്റില്‍ സിനിമ ചെയ്തും തുടരാം,കാരണം കണ്ടന്റ് നേക്കാള്‍ ഇവിടെ വിറ്റു പോകുന്നത് മതവികാരവും രാഷ്ട്രീയവും ആണെന്ന് ഇരിക്കെ അവരുടെ സപ്പോര്‍ട്ട് മുടങ്ങാതെ കിട്ടിയാല്‍ മാത്രം മതികയാകും.എതിര്‍ ശബ്ദങ്ങള്‍ തെറി വിളിച്ചു അടക്കുകയും ചെയ്യാം.

#മമ്മൂട്ടി #മോഹന്‍ലാല്‍ എന്ന 2 പേരെ കുറിച്ചു ഓര്‍ക്കാതെ വയ്യ, ഒരു പിന്തുണയും ഇല്ലാതെയല്ലേ അവര്‍ വന്നത്,ഒരുപാട് സിനിമകള്‍ ചെയ്ത് പരാജയപ്പെട്ടു പരാജയപ്പെട്ടു പയ്യെ പയ്യെ അഭിനയം കൊണ്ടു കഴിവ് കൊണ്ടു മാത്രം ജന മനസു കീഴടക്കി ഹൃദയത്തില്‍ കുടിയേറുകയല്ലേ ചെയ്‌തേ..കുറെ പടങ്ങള്‍ പൊട്ടിയപ്പോ ഫീല്‍ഡ് ഔട്ട് ആകാതെ ഇരിക്കാന്‍ നിലനില്‍ക്കാന്‍ അവരവരുടെ മത ജാതി രാഷ്ട്രീയ കാര്‍ഡ് ഇറക്കിയോ അവര്‍ ?

ആ..പറയാന്‍ മറന്നു..അവര്‍ക്കെ അതിന്റെ ആവശ്യം ഇല്ല..നല്ല ഒന്നാന്തരം കഴിവ് ഉള്ളവര്‍ ആണ്.. ഒരിടത്തുനിന്നും ഒരു പട്ടി കുഞ്ഞിന്റെ സപ്പോര്ട്ടും വേണ്ട,അന്നും വേണ്ടി വന്നില്ല, ഇന്നും വേണ്ട,നാളെയും വേണ്ട..അതുകൊണ്ട് എന്നും നിലനില്കുന്നു.

ഇവരെ ഒക്കെ എന്നാ വിമര്ശിച്ചാലും ഇവര്‍ ആരെയും ഫോണില്‍ വിളിച്ചു തെറി വിളിക്കാറില്ല.കാരണം രാഷ്ട്രീയത്തിന്റെ ജാതിയുടെ മതത്തിന്റെ കുമിള കൊണ്ടു വീര്‍പിച്ചതല്ല ഇവരുടെ നിലനില്‍പ്പ്.അങ്ങനെ ഉണ്ടാക്കിയെടുത്ത വിജയത്തെ വിമര്‍ശിച്ചാല്‍ ഇപ്പൊ കൂടെ കൂടിയ കൂട്ടം ഇല്ലാതെ ആയാല്‍ താന്‍ ഒന്നും അല്ലാതെ ആകുമല്ലോ എന്നോര്‍ത്തു വിറളി പൂണ്ടു ഭീഷണി പെടുത്തിയേക്കാം രാജ്യദ്രോഹി ആക്കിയേക്കാം ഭീഷണി പെടുത്തിയേക്കാം കേട്ടാല്‍ അറയ്ക്കുന്ന തെറി വിളികളും ഉണ്ടാകും..ഇത് ഒരു തുടക്കം മാത്രം ആണ്.. ഇതൊരു സൂചന മാത്രം..ഭാവി ഇതിലും ഭീകരം ആയിരിക്കും..

shortlink

Related Articles

Post Your Comments


Back to top button