തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ ബോളിവുഡ് നടൻ രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനം.
ആരാധകന് വേണ്ടി സെല്‍ഫിക്കായി ആദ്യം പോസ് ചെയ്ത രണ്‍ബീര്‍ സെല്‍ഫി എടുക്കാന്‍ സാധിക്കാതെ വരുമ്പോൾ രോഷാകുലനായ രൺബീർ കപൂര്‍ ആരാധകന്റെ കൈയ്യിലെ ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നതാണ് വീഡിയോ. സമിശ്രമായ പ്രതികരണമാണ് വീഡിയോയ്ക്ക് കിട്ടുന്നത്.
read also: സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുല: ചിന്തയ്ക്ക് നേരെ പരിഹാസവുമായി ഹരീഷ് പേരടി
ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോൺ ബ്രാൻഡിന്റെ പ്രമോഷന് പരിപാടിയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. രണ്‍ബീര്‍ കപൂറിനെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച സോഷ്യൽ മീഡിയ ഭാര്യയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിനോട് നടനെ ചില മര്യാദകള്‍ പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments