Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsNEWSWOODs

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘തഗ്സ്’: ട്രെയിലർ റിലീസായി

കൊച്ചി: പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയിലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്, ആര്യ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

ചെന്നൈയിലെ വളരെ പ്രശസ്തമായ ലയോള കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളിൽ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും.

ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ബോബി സിംഹാ, ആർകെ സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജൻ, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർആർആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.

സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ: പ്രവീൺ ആന്റണി, പ്രൊഡക്‌ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, പ്രൊജക്റ്റ് കോഓർഡിനേറ്റർ: എം കറുപ്പയ്യ , പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button