GeneralLatest NewsNEWSTV Shows

ശ്രീലക്ഷ്മി അറയ്ക്കലും ഗായത്രി സുരേഷും ബിഗ് ബോസ് സീസണ്‍ 5 ൽ ?

ബിഗ് ബോസ് സീസണ്‍ 5ന്റെ ലോഞ്ച് മാര്‍ച്ച്‌ 26 ന് ഉണ്ടാകുമെന്ന് ബിഗ് ബോസ് മല്ലു ടോക്സ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടൻ ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയ. ഷോയുടെ പ്രോമോ ഷൂട്ട് ഉടന്‍ തന്നെ തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്ന വിജെ ശാലിനി.

ഇത്തവണ ബിഗ് ബോസിന്റെ പ്രോമോ ഷൂട്ടിന് മോഹന്‍ലാല്‍ നാട്ടിലെത്തില്ലെന്നും സൂചനയുണ്ട്. അണിയറ പ്രവര്‍ത്തകര്‍ രാജസ്ഥാനിലേക്ക് പോയി ആയിരിക്കും പ്രോമോ ഷൂട്ട് നടത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തത്സമയം ശാലിനി എന്ന പരിപാടിയിലൂടെയാണ് ശാലിനി ഇക്കാര്യം പങ്കുവച്ചത്.

read also: ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ബിഗ് ബോസ് സീസണ്‍ 5ന്റെ ലോഞ്ച് മാര്‍ച്ച്‌ 26 ന് ഉണ്ടാകുമെന്ന് ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് അക്കൗണ്ടും പറയുന്നു.

പാല സജി, കഴിഞ്ഞ സീസണിലെ താരമായ റോബിന്റെ കാമുകി ആരതി പൊടി, സീരിയല്‍ താരം ആലീസ് ക്രിസ്റ്റി, ശ്രീലക്ഷ്മി അറയ്ക്കല്‍, ഗായത്രി സുരേഷ്, ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നിവര്‍ ഇത്തവത്തെ ബിഗ് ബോസില്‍ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം.

shortlink

Related Articles

Post Your Comments


Back to top button