ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള തെറി വിളി സംഭാഷണം പുറത്ത് വന്നത് സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ നടൻ ബാലയുടെ പ്രതികരണമെന്ന തലക്കെട്ടിലുള്ള വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. എന്നാല്‍ താൻ പറഞ്ഞ കാര്യങ്ങളല്ല വീഡിയോയിലുള്ളത് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബാല.
തന്റെ പഴയ അഭിമുഖങ്ങളിലെ ശകലങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നു ബാല പറഞ്ഞു.
read also: ഈ അഹങ്കാരിയെ കുറച്ച് മര്യാദ പഠിപ്പിക്ക്: ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയ
എല്ലാവര്ക്കും നമസ്കാരം. കുറച്ചുനേരം മുമ്പ് ഒരു വീഡിയോ കണ്ട് ഞാൻ ചിരിച്ചുപോയി. ഞാൻ എന്തൊക്കെയോ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് ഇട്ടിരിക്കുകയാണ്. ഞാൻ വളരെ വ്യക്തമായിട്ട് എന്റെ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിരുന്നു. ഞാൻ പറഞ്ഞത് മീഡിയയില്ലെങ്കില്‍ നടനില്ല, അല്ലെങ്കില്‍ നടനില്ലെങ്കില്‍ മീഡിയ എല്ല എന്നാണ്. നമ്മള് എല്ലാവരും ഫാമിലിയായിട്ട് ഒന്നിച്ചുപോകണം എന്ന തരത്തിലാണ് ഞാൻ സംസാരിച്ചത്. എന്തൊക്കെയോ ഞാൻ പറയാത്ത കാര്യങ്ങള്‍ ഞാൻ അവര്‍ക്ക് ഇന്റര്‍വ്യു കൊടുത്തതുപോലെ എന്റെ പഴയ വീഡിയോയിലുള്ളത് കട്ട് ചെയ്ത് ഇട്ടിരിക്കുകയാണ്. അവര്‍ തന്നെ ഞാൻ പറഞ്ഞതുപോലെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയെന്നും പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ബാല പറഞ്ഞു.
Post Your Comments