ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എലോൺ’. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്.
തിയേറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും എലോൺ തിയേറ്ററിൽ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് എലോണിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍.
Read Also:- വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന ‘തങ്കം’ ഇന്നു മുതൽ
ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനയ്ക്കല്‍, മേക്കപ്പ് – ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം – മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് – അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments