BollywoodGeneralLatest NewsNEWSWOODs

ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്, സ്തനങ്ങള്‍ മുറിച്ച് മാറ്റിയില്ലേ? നടിയ്ക്ക് നേരെ പരിഹാസം

തനിക്ക് നടത്തിയത് ലപെക്ടോമി എന്ന സര്‍ജറി

പല താരങ്ങളും സോഷ്യൽ മീഡിയയിൽ ക്യാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ചും തന്റെ പോരാട്ടത്തെക്കുറിച്ചും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ഛവി മിത്തല്‍. സ്തനാര്‍ബുദത്തിന് എതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും പരിഹാസങ്ങൾ നേരിട്ടിരുന്നുവെന്നു ഛവി തുറന്നു പറയുന്നു.

read also:പ്രിയദര്‍ശന്‍ വിവേക് അഗ്നിഹോത്രിയോടൊപ്പം ഒന്നിക്കുന്ന: ‘വണ്‍ നേഷന്‍’ ഒരുങ്ങുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ആളുകളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അജ്ഞതയാകാം. ഒരിക്കല്‍ ഒരാള്‍ തന്നോട് ചോദിച്ചത് ‘നിങ്ങളുടെ സ്തനങ്ങള്‍ എന്തുകൊണ്ട് മുറിച്ച് മാറ്റിയില്ല, ക്യാന്‍സര്‍ വന്നാല്‍ മുറിച്ച് കളയുകയല്ലേ’ എന്നാണ്. താനൊരിക്കല്‍ ബിക്കിനി ചിത്രം പങ്കുവച്ചിരുന്നു. ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്, പിന്നെ ഇതെങ്ങനെ?’ എന്നെല്ലാമാണ് പരിഹാസം.’

തനിക്ക് നടത്തിയത് ലപെക്ടോമി എന്ന സര്‍ജറിയാണെന്നും ഇതില്‍ സ്തനങ്ങള്‍ മൊത്തമായി എടുത്ത് കളയേണ്ടതില്ലെന്നും ലമ്പ് മാത്രമാണ് റിമൂവ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button