GeneralLatest NewsMollywoodNEWSWOODs

ഉമ്മ വെക്കാന്‍ നേരം താന്‍ തള്ളി, സങ്കടവും പേടിയുമൊക്കെ വന്നു: ട്രെയ്‌നില്‍ വച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് ശ്രീവിദ്യ

തന്നെ കാണുമ്പോള്‍ കണ്ണ് മാത്രമേ കാണുകയുള്ളൂ

സിനിമയിലും ടെലിവിഷൻ ഷോയിലും ഏറെ സജീവമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. ട്രെയ്‌നില്‍ വച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്നെ ചുംബിക്കാന്‍ ശ്രമിച്ചയാളെ തള്ളിയിട്ടതായി ശ്രീവിദ്യ പറയുന്നു. വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന യാത്രയ്ക്കിടയിലായിരുന്നു സംഭവം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഏട്ടന്‍ ഒരു ഗിത്താര്‍ വാങ്ങിയിരുന്നു. ഗിത്താറൊക്കെ പിടിച്ച് പോകുന്നവരെ നമ്മള്‍ ശ്രദ്ധിക്കുമല്ലോ. അതിനാല്‍ വെറും ഷോയ്ക്ക് വേണ്ടി അതൊന്ന് അടിച്ചു മാറ്റി. ഒരു തൊപ്പി വച്ച്, മാസ്‌കിട്ട്, ഗിത്താറും പിടിച്ചാണ് ട്രെയിനില്‍ കയറുന്നത്. തന്നെ കാണുമ്പോള്‍ കണ്ണ് മാത്രമേ കാണുകയുള്ളൂ.’

read also: നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു, മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും വെളിപ്പെടുത്തി സുഹൃത്തിന്റെ നിര്‍ണായക മൊഴി

‘ഗിത്താറൊക്കെ അടുത്ത് വച്ച് താന്‍ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ മുമ്പിലൊരു പയ്യന്‍ വന്നിരുന്നു. അവന്‍ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ്. താന്‍ മാസ്ക് നേരെയാക്കി. ആകെ തന്റെ കണ്ണ് മാത്രമാണ് പുറത്തുള്ളത്. തനിക്ക് പേടിയായി. തന്റെ അവസ്ഥ മനസിലാക്കി നിന്റെ സീറ്റെവിടെയാണെന്ന് അടുത്തിരുന്ന ചേട്ടന്‍ അവനോട് ചോദിച്ചു. ആ ചേട്ടന് മറുപടി കൊടുക്കാതെ അവന്‍ തന്നോടായി ശ്രീവിദ്യയല്ലേ എന്ന് ചോദിച്ചു. കണ്ണ് മാത്രം വച്ച് കണ്ടു പിടിച്ചല്ലോ എന്നാണ് താന്‍ ചിന്തിച്ചത്. ‘എനിക്ക് ഭയങ്കര ഇഷ്ടമാണ്, മാസ്‌ക്കൊന്ന് മാറ്റുമോ?’ എന്ന് ചോദിച്ചു. ഇഷ്ടമുള്ള ഒരാളാണല്ലോ അതിനാല്‍ താന്‍ മാസ്‌ക് മാറ്റിയിട്ട് ചിരിച്ചു.

ചെറിയ ചെക്കനാണ്, കാഴ്ചയില്‍ 20 വയസേ തോന്നുകയുള്ളൂ. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു. ഫോട്ടോ എടുത്താല്‍ പോകുമല്ലോ എന്ന് കരുതി. ‘ഞാന്‍ വീട്ടിലേക്ക് വന്നിരുന്നു. പക്ഷെ ശ്രീവിദ്യ അപ്പോഴവിടെ ഉണ്ടായിരുന്നില്ല. എനിക്ക് ശ്രീവിദ്യയെ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്’ എന്നൊക്കെ പറഞ്ഞു.

എന്നിട്ട് കൈയ്യില്‍ പിടിച്ചു. താന്‍ സ്റ്റക്കായി പോയി. കൈയ്യില്‍ ഉമ്മ വെക്കാന്‍ നേരം താന്‍ തള്ളി. അവന്‍ ഓടി. തനിക്ക് സങ്കടവും പേടിയുമൊക്കെ വന്നു. അവിടിരുന്ന ചേച്ചിമാര്‍ അടുത്തിരുത്തി വെള്ളമൊക്കെ തന്നു ആശ്വസിപ്പിച്ചു. എല്ലാവരും സംസാരിച്ച് തന്നെ ഓക്കെയാക്കി’- ശ്രീവിദ്യ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button